I'm a CS undergrad student. I got introduced to GNU/Linux & programming through free software initiative in schools of Kerala. Been a Debian based distro user since 10 years old.
I'm a volunteer at Swathanthra Malayalam Computing, and an occasional contributor to Wikipedia. I also maintain some FOSS projects : https://github.com/subins2000
Accepted Talks:
ടി.വി പരസ്യഘാതകൻ
ചുമ്മാ ഇരുന്ന് ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ഉദിച്ച ഒരു ആശയം, എന്തുകൊണ്ട് നമ്മടെ ബ്രൗസറിൽ ഉള്ള പോലെ ഒരു AdBlocker ടി.വി ക്കുമില്ല എന്ന്. അങ്ങനെ പോയി ഒരു TV-AdBlocker ഉണ്ടാക്കി, കൃത്യമായി പറഞ്ഞാൽ പരസ്യം വരുമ്പോൾ TVയോട് മിണ്ടാതിരിക്കാൻ പറയുന്ന ഒരു Raspberry-Pi ഉപകരണം.
ADBTV ഉണ്ടാക്കുന്ന വഴി കണ്ടെത്തിയ Linux Infrared Remote Control പ്രൊജെക്റ്റിനെ പരിചയപെടുത്തലും, സോഫ്റ്റ്വെയറിൽ ഇത്ര കാലം കളിച്ച ഒരു FOSS അനുഭാവി hardwareൽ കടന്നപ്പോൾ ഉള്ള അനുഭവവും മറ്റും പങ്കുവെക്കുന്നതാണ്. കൂടാതെ ഇതിനൊപ്പം കണ്ടെത്തിയ ചില mildlyinteresting സംഭവങ്ങളും, സൂത്രങ്ങളും
ps: ലേശം ചൂണ്ടകൊത്തൽ [clickbait] തലക്കെട്ടാണ് എന്നറിയാം :p
BoF: കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അവസ്ഥ - ഒരു അവലോകനം
- കേരളത്തിലെ കോളേജുകളിലെ സ്വതന്ത്ര സോഫ്റ്റ്വെയർ അവബോധം.
- ഫോസ് സെല്ലുകളുടെ അവസ്ഥ
- രക്ഷാധികാര സംഘടനകളുടെ അഭാവം
- മറ്റ് ക്ലബുകളും സാങ്കേതിക സൊസൈറ്റികളും (Google DSC, ഐ.ഇ.ഇ.ഇ പോലെ) കൂടുതൽ swags, certificates കൊടുത്തുള്ള പിള്ളേരെ ആകർഷിപ്പിക്കൽ. എല്ലാ പ്രമുഖ കമ്പനികൾക്കും ഇപ്പോൾ ഒരു കാമ്പ്സ് ക്ലബ്ബ് പരിപാടികൾ ഉണ്ട്.
- സ്വതന്ത്ര സോഫ്റ്റ്വെയർ തൊഴിലവസരങ്ങൾ